കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ ചുങ്കപ്പാറ കടമ്പാട്ട് പടിയിൽ പ്രവർത്തനം ആരംഭിച്ച ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്ത് മുഖ്യ ഇമാം അബ്ദുൽ ഗഫൂർ മൗലവി നിർവഹിച്ചു.
ജമാഅത്ത് പ്രസിഡന്റ് എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഇമാം അബൂ താഹിർ മന്നാനി, ഇമാം മുഹമ്മദ് റിയാസ് മൗലവി, റഹ്‌മത്തലി കരക് തറ, ബഷീർ കടമ്പാട്ട്, ഒ.എ. ഷാജഹാൻ ഓലിക്കപ്ലാവിൽ, ഒ.എ. സുലൈമാൻ ഊന്നുകല്ലിൽ, ടി.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.