ചുങ്കപ്പാറ നിർമലപുരം കരുവള്ളിക്കാട്ട് കുരിശുമല തീർഥാടനം ആരംഭിച്ചു. 31-ന് നാല്പതാം വെള്ളിയാഴ്ച സീറോ മലബാർ-ലത്തീൻ-മലങ്കര സഭകളുടെയും എപ്പിസ്കോപ്പൽ ഇതര സഭകളുടെയും സംയുക്ത നേതൃത്വത്തിൽ 2.30-ന് ചുങ്കപ്പാറ സെയ്ന്റ് ജോർജ് മലങ്കര സുറിയാനി ദേവാലയത്തിൽനിന്ന് കുരിശിന്റെ വഴി ആരംഭിക്കും.
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി തീർഥയാത്ര ആരംഭിക്കും. മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലുള്ള യാത്രയിൽ മരക്കുരിശും ഏന്തി വികാരി ജനറാൾമാർ, വൈദികർ തുടങ്ങിയവർ പങ്കെടുക്കും. മാരങ്കുളം കുരിശടി, നിർമലപുരം, ഇലഞ്ഞിപ്പുറം പടി വഴി 14 സ്ഥലങ്ങളിൽ പ്രാർഥിച്ച് മലമുകളിൽ സമാപിക്കും. ഫാ.തോമസ് തൈക്കാട്ട് സമാപനസന്ദേശം നൽകും. ഉണ്ണിയപ്പ നേർച്ച വിതരണം ചെയ്യും, ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ ഇടവക സമുഹത്തിന്റെ നേതൃത്വത്തിൽ നേർച്ചക്കഞ്ഞിയുമുണ്ട്. ഓശാന നായർ, ദുഃഖവെള്ളി, പുതുഞായർ ദിവസങ്ങളിലും തീർഥാടന സൗകര്യമുണ്ട്.