വായ്പൂര് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശാസ്താംകോയിക്കലിൽ ലോറിയിടിച്ച് മൂന്ന് 11 കെ.വി. പോസ്റ്റുകളടക്കം അഞ്ച് വൈദ്യുതത്തൂണുകൾ തകർന്നു. പാടിമൺ-കോട്ടാങ്ങൽ റോഡിൽ ശനിയാഴ്ച രാവിലെ 10.30-നാണ് അപകടം.
ഇതേത്തുടർന്ന് അഞ്ഞൂറിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി ബോർഡ് അധികൃതർ അറിയിച്ചു. പതിവുദിവസങ്ങളിൽ ചുമട്ടുതൊഴിലാളികളടക്കം നിരവധിപ്പേർ ഉണ്ടാകുമായിരുന്ന സ്ഥലത്തേക്കാണ് ലോറി നിയന്ത്രണംവിട്ട് എത്തിയതെക്കിലും അപകടമുണ്ടായ സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.