വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ടിപ്പര്‍, ലോറി, ടെമ്പോ തൊഴിലാളികള്‍ 28ന് പണിമുടക്കും. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പരിശോധനയും അമിത പിഴയും ഈടാക്കുന്നത് അവസാനിപ്പിക്കുക, ഖനന കേന്ദ്രങ്ങളില്‍ പെര്‍മിറ്റ്, തൂക്കം എന്നിവ പരിശോധിക്കാന്‍ സൗകര്യമൊരുക്കുക, ആര്‍ടിഒ, പോലീസ്, റവന്യു, മൈനിംഗ് ആന്‍ഡ് ജിയോളജി എന്നിവരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമയനിയന്ത്രണം പൂര്‍ണമായി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.