കോട്ടാങ്ങൽ മഠത്തുംമുറിയിൽ എണ്ണപ്പനത്തോട്ടത്തിന് തീപിടിച്ചു. ഞായറാഴ്ച രണ്ടുമണിയോടെയാണ് സംഭവം. ഒരേക്കറിനടുത്ത് സ്ഥലം കത്തിനശിച്ചു. നാട്ടുകാർ രണ്ട് മണിക്കൂറിലധികം ശ്രമിച്ചാണ് തീയണച്ചത്. ചാലുങ്കൽ കുഞ്ഞുമോന്റെ എണ്ണപ്പന കൃഷി, കൊച്ചുമഠത്തുംമുറി റോയിയുടെ പച്ചക്കറി, കമുക് എന്നിവയാണ് കത്തി നഷ്ടമുണ്ടായത്.