തിരുവല്ലയിൽ ഒന്നര കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

പുലർച്ചെ നടത്തിയ പരിശോധനയിൽ  തിരുവല്ല നഗര മധ്യത്തിലെ വീട്ടിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തത് ഒരു ലക്ഷത്തിൽ അധികം പാൻപരാഗ് പാക്കറ്റുകൾ. ഒന്നര കോടിയോളം രൂപയുടെ മുകളിൽ വില വരുന്ന 120 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി  ഉൽപ്പന്നങ്ങലാണ് തിരുവല്ല പൊലീസ് സംഘം പിടിച്ചെടുത്തത്.  

സംഭവവുമായി ബന്ധപ്പെട്ട് പായിപ്പാട് വിനീത ഭവനിൽ ജയകുമാർ ഭാസ്കരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുഷ്പ്പഗിരി മെഡിക്കൽ കോളേജിന് സമീപം വീട് വാടകെടുത്താണ് ഇയാൾ പാൻപരാഗ് സംഭരിച്ചിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.  





ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ