മല്ലപ്പള്ളി താലൂക്ക് പ്രദേശത്ത് അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന്റവന്യു അധികാരികള്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ ലോറികൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ 6.30ന് മടുക്കോലി ജംക്ഷനില്‍ നിന്നാണ് ടിപ്പര്‍ലോറി പിടികൂടിയത്. രേഖകളില്ലാതെ പാറമണല്‍ കൊണ്ടുപോയ കൂറ്റന്‍ ടിപ്പര്‍ ലോറി ഇന്നലെ ഉച്ചയ്ക്ക് 1.30ന് പുതുശേരിയില്‍ നിന്നാണ് പിടിച്ചെടുത്തത്.
ഇരുവാഹനങ്ങളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കൈമാറും. കഴിഞ്ഞ കുറേദിവസങ്ങളായി താലൂക്കിന്റെ വിവിധ മേഖലകളില്‍ അനധികൃത പച്ചമണ്ണെടുപ്പ് വ്യാപകമാണെന്ന പരാതിയുയര്‍ന്നിരുന്നു.