മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ട്രൈ സ്കൂട്ടറുകൾ വിതരണം ചെയ്തു. ഇരുപത്തിരണ്ടോളം അപേക്ഷകൾ എത്തിയെങ്കിലും സർക്കാർ മാനദണ്ഡങ്ങളിൽ പാസ്സായ ആറ് പേർക്കാണ് ട്രൈ സ്കൂട്ടറുകൾ നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. റിമി ലിറ്റി കൈപ്പള്ളിൽ അദ്ധ്യക്ഷതയിൽ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. C.N മോഹനൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുധികുമാർ, ശ്രീമതി. ആനി രാജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ലക്ഷ്മിദാസ്, CDPO ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.