കീഴ്‌വായ്പൂരിൽ നിന്നു ജനുവരിയിൽ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി മൂന്നുപേർ കുളമാവ് പോലീസിന്റെ പിടിയിലായി. കുരുതിക്കളത്തിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാജി, ഒളമറ്റം കണ്ടത്തിൻകരയിൽ ഷിയാദ്, പടിഞ്ഞാറേ കോടിക്കുളം പതിയപ്ലാക്കൽ അനിൽകുമാർ എന്നിവരാണ് പിടിയിലായത്.
സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ് ഷാജിയും ഷിയാദും.