നാരകത്താനിയിൽ ചികിത്സാസഹായം ആവശ്യപ്പെട്ട് വീടുകൾ തോറും കയറിയിറങ്ങിയ യുവതിയെ നാട്ടുകാർ തടഞ്ഞുവച്ച് പെരുമ്പെട്ടി പോലീസിന് കൈമാറി. ശനിയാഴ്ച ആണ് സംഭവം.
തിരുവല്ല പാലിയേക്കര സ്വദേശിനി വാളക്കുഴിയിലെ വീടുകളിൽ കഴിഞ്ഞ ദിവസം ചികിത്സാസഹായം ഉന്നയിച്ച് എത്തിയിരുന്നു. ചികിത്സാ സഹായ തട്ടിപ്പ് സംഘത്തിലെ അംഗമാണ് എന്ന് പറഞ്ഞു ഇവരുടെ ചിത്രം ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതെ തുടർന്നാണ് ആളുകൾ ചേർന്ന് തടഞ്ഞത്.
കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പെരുമ്പെട്ടി പോലീസ് അറിയിച്ചു.