എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് തെള്ളിയൂര്‍ വാര്‍ഡില്‍ കാട്ടുപന്നിയെ വെടിവച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒട്ടമാങ്കല് സൂസമ്മ കോശിയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചത്. ഏകദേശം 150 കിലോയോളം തൂക്കം വരുന്ന ഒറ്റയാന് പന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടര്‍ ജോസ് പ്രകാശ് വെടിവച്ച് വീഴ്ത്തി. അതിനു തൊട്ടുമ്പ് പതിനൊന്നാം വാര്‍ഡില്‍നിന്ന് മൂന്നു പന്നിയെ ജോസ് പ്രകാശ് വെടിവച്ച് വീഴ്ത്തിയിരുന്നു. വാര്‍ഡു മെംബര്‍ ശ്രീജ ടി. നായര്‍, വൈസ് പ്രസിഡന്റ്. ജേക്കബ്. കെ. ഏബ്രാഹാം, എന്നിവരുടെ സാന്നിധ്യത്തില്‍ പന്നിയെ ശാസ്ത്രീയമായ രീതിയില്‍ മറവ് ചെയ്തു.
എഴുമറ്റൂരില്‍ വീണ്ടും കാട്ടുപന്നിയെ വെടിവച്ചു
0