മല്ലപ്പള്ളിയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പരിയാരം പാണംപടിക്കല്‍ ഷാജി തോമസിന്റെ കൃഷിയിടത്തില്‍ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടര്‍ ജോസ് പ്രകാശാണ് വെടിവച്ചു കൊന്നത്. ഏകദേശം 100 കിലോയോളം തൂക്കം വരുന്ന ആണ്‍പന്നിയെയാണ് കൊന്നത്. പഞ്ചായത്ത് അംഗം സാം പട്ടേരിയുടെ സാന്നിധ്യത്തില്‍ കാട്ടുപന്നിയെ ശാസ്ത്രീയമായ രീതിയില്‍ മറവുചെയ്തു.
മല്ലപ്പള്ളിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
0