എഴുമറ്റൂരിനും മാക്കാടിന് ഇടയിൽ വീണ്ടും അപകടം. എഴുമറ്റൂർ ഭാഗത്തു നിന്നും ചാലാപ്പള്ളിയിലേക്ക് പോവുകയായിരുന്ന പെട്ടിയോട്ടയാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്തെ കലുങ്ക് പണിയുകയും എന്നാൽ റോഡ് സഞ്ചാരിയോഗ്യമാല്ലാത്തത് അപകടങ്ങൾക്ക് കാരണമാവുന്നത്.
എഴുമറ്റൂരിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോ കലുങ്കിന്റെ മുകളിൽ കയറുകയും നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത കുഴിയിലേക്ക് മറിയുകയുമായിരുന്നു. മരത്തിൽ ഓട്ടോ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.