റാന്നിയില്‍ സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി മാറി സൈന്‍ ബോര്‍ഡില്‍ ചെന്നിടിച്ച് യുവാവിന് ദാരുണാന്ത്യം.
മക്കപ്പുഴ ആലായില്‍ ഷെറിന്‍ (28)ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മന്ദമരുതി പള്ളി പടിക്കും മക്കപ്പുഴ ജങ്ഷനും ഇടയിലാണ് സംഭവം.
മന്ദമരുതി ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഷെറിന്‍ കനത്ത മഴയ്ക്കിടെ പെട്ടെന്ന് സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്തപ്പോള്‍ റോഡില്‍ നിന്ന് തെന്നി മാറി സൈന്‍ ബോര്‍ഡില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷെറിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപോർട്ടുകൾ പറയുന്നു.