വെണ്ണിക്കുളം തിയേറ്റർപടിയിൽ ഹോട്ടൽ നടത്തുന്ന മുരുക (50) നെ കടയിൽ കയറി മർദിച്ചു. തലയ്ക്കും ഇടത് കാലിനും മുറിവേറ്റു. ഭാര്യക്കും പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്നാരോപിച്ച് ബിജി, സാബു, സുരേഷ് എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ബന്ധുക്കൾ അറിയിച്ചു. പിടിച്ചുതള്ളുകയും ഇരുമ്പുവടിക്ക് അടിക്കുകയും ചെയ്തതായി പറയുന്നു. മുരുകനെയും ഭാര്യയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.