എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളിക്ഷേത്രത്തിലെ വിഷു പടയണി ഉത്സവം ഏപ്രിൽ ഒൻപതിന് തുടങ്ങും. തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരി, മേൽശാന്തി വിപിൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ആദ്യദിവസം രാവിലെ 8 മുതൽ അഖണ്ഡനാമജപം നടക്കും. രാത്രി 9.30-ന് പടയണിക്ക് ചൂട്ടുവെയ്ക്കും. തപ്പും കൈമണിയും, ഗണപതിക്കോലം, പഞ്ച കോലം, അടവി, ഇടപ്പടയണി, വിഷുപ്പടയണി എന്ന ക്രമത്തിൽ തുടർന്നുള്ള രാവുകളിൽ പടയണി അരങ്ങേറും. ദിവസവും കലാപരിപാടികളുമുണ്ട്.
വലിയ പടയണി ദിവസമായ 15-ന് വൈകീട്ട് നാലിന് ഉപ്പൻമാവ് ശ്രീഭദ്രകാളിക്ഷേത്രത്തിൽനിന്ന് കാളകെട്ട് എതിരേൽപ്പ്, ഏഴിന് വായനശാലക്കവലയിൽ കണ്ണച്ച തേവരുടെ കാണിക്ക മണ്ഡപത്തിൽനിന്ന് കോലം എതിരേൽപ്പ്, 7.30-ന് സംഗീതപ്പൂമഴ എന്നിവയുണ്ട്. പത്തിന് വിഷുപ്പടയണി തുടങ്ങും.