കറുകച്ചാലിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച് അയ്യായിരം രൂപയും നാല് ഗ്രാമിന്റെ സ്വര്‍ണമോതിരവും മോഷ്ടിച്ചു. കറുകച്ചാല്‍ അണിയറ ഹരി പി. ഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ചയോളമായി ഹരിയും കുടുംബവും എറണാകുളത്തെ ബന്ധു വീട്ടിലായിരുന്നു.
www.mallappallylive.com
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം പുറത്തറിയുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. ഇവര്‍ ഉടനെ ഹരിയുടെ സഹോദരനെ വിവരമറിയിക്കുകയും തുടര്‍ന്ന്, മറ്റ് മുറികളില്‍ നോക്കിയപ്പോള്‍ അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ നഷ്ടമായോയെന്ന് വീട്ടുകാര്‍ എത്തിയാലെ അറിയാന്‍ സാധിക്കുകയുള്ളൂ.