കോട്ടാങ്ങൽ തുണ്ടിയപ്പാറ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂണ് തകർന്നു. വഴിയാത്രക്കാരനായ ഒരാൾക്ക് പരുക്കേറ്റു. കോട്ടാങ്ങൽ സ്വദേശി ഷാജിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 6.45 നോട് ചുങ്കപ്പാറ ഭാഗത്തേക്ക് തിരിയുമ്പോൾ ആയിരുന്നു അപകടം.