കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഖര മാലിന്യ ശേഖരണത്തിനു വേണ്ടി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും ശുചിത്വ മിഷന്‍ ഫണ്ടും ഉപയോഗിച്ചാണ് ഹരിത കര്‍മ്മ സേനയ്ക്കായി 2022-23 വര്‍ഷത്തെ പദ്ധതി പ്രകാരം 2,58,150 രൂപ ചിലവില്‍ വാഹനം വാങ്ങിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂധനന്‍ നായര്‍, ബ്ലോക്ക് മെമ്പര്‍ സി എന്‍ മോഹനന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ജനാര്‍ദ്ദനന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ രാധാകൃഷ്ണകുറുപ്പ്, വി ജെ റെജി,ഗ്രേസി മാത്യു, ഗീത കുമാരി, ധന്യമോള്‍, സ്മിത, പഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്‌മാന്‍, അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, വി ഈ ഓ ഹാരിസ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.