മാർച്ച് ഒന്നുമുതൽ 31 വരെ സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. 82 ശതമാനം അധികമഴ ലഭിച്ചു. 125 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
കൂടുതൽ മഴ ലഭിച്ചത് മണ്ണീറയിലാണ്-461 മില്ലിമീറ്റർ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്, പെരുന്തേനരുവി, ളാഹ മേഖലകളിൽ 250 മില്ലിമീറ്റർ അധികം മഴ ലഭിച്ചു.
അടൂർ, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിൽ കുറഞ്ഞ മഴയാണ് ലഭിച്ചത്.