വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്തു നാടുവിടുകയും ചെയ്ത യുവാവ് ആറു വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്ന് പിടിയിലായി.
കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിം (44) ആണ് മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. 2017 ജൂലൈയിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു.
2019 ഡിസംബര്‍ എട്ടിന് യുവതി പെരുമ്ബെട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്തു.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുള്ള പ്രതിയെ മാര്‍ച്ച് 31 ന് മുംബൈ സഹര്‍ വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ വിഭാഗം അധികൃതര്‍ തടഞ്ഞുവച്ചതായി അറിയിപ്പ് കിട്ടിയതനുസരിച്ച് വെച്ചൂച്ചിറ പോലീസ് അവിടെയെത്തി. സഹര്‍ പോലീസ് സ്‌റ്റേഷനിൽ നിന്ന് പ്രതിയെ ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 2.30 ന് വെച്ചൂച്ചിറ സ്‌റ്റേഷനില്‍ എത്തിക്കുകയും പെരുമ്ബെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. ഇരയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.