വെണ്ണിക്കുളം ഫോർ എച്ച് അക്കാദമി സുവർണജൂബിലി ആഘോഷവും നാല്പതിനാലാമത് ഫുട്ബോൾ ടൂർണമെന്റും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അംഗം ജിജി മാത്യു അധ്യക്ഷതവഹിച്ചു. പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, ജനറൽ കൺവീനർ ബാബുലാൽ, സെക്രട്ടറി ചാക്കോച്ചൻ കാരിച്ചാൽ, തോമസ് തമ്പി, ബിജു കൈതാരം, ഷാജി പഴൂർ, ടി. ഭാസ്കരൻ, വിജു സ്കറിയ, സജൻ ഫിലിപ്പ്, തമ്പി കോയിക്കമല എന്നിവർ പ്രസംഗിച്ചു.
ആദ്യമത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പത്തനംതിട്ടയെ കൊല്ലം തോൽപ്പിച്ചു. നാളത്തെ മത്സരത്തിൽ ചങ്ങനാശ്ശേരിയും തിരുവനന്തപുരവും ഏറ്റുമുട്ടും.