കൊറ്റനാട് ഗ്രാമപ്പഞ്ചായത്തും ഗവ.ആയുർവേദ ആശുപത്രിയും ചേർന്ന് സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം ഉദ്ഘാടനംചെയ്തു.
തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 7.30 വരെയാണ് പരിശീലനം. താത്‌പര്യമുള്ളവർ 9562976376 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.