തിരുവല്ല കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്ബള്ളി പടിയില്‍ ബസും കാറും കൂട്ടിയിടിച്ചു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കാവുംഭാഗത്ത് നിന്നും വന്ന ബസും എതിര്‍ദിശയിലെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.