സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് നടത്തും.
മല്ലപ്പള്ളി താലൂക്കിലെ അദാലത്ത് വ്യാഴാഴ്ച രാവിലെ 10-ന് മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. മന്ത്രിമാരായ വീണാ ജോർജ്, പി.രാജീവ്, ജി.ആർ.അനിൽ എന്നിവർ നേതൃത്വം നൽകും.