ഇറാനിൽ നടക്കുന്ന ഏഷ്യൻ ക്ലബ് ഹാൻഡ്‌ബോളിനുള്ള ഇന്ത്യൻ ഹാൻഡ്ബാൾ ടീമിൽ ഇടം നേടി മല്ലപ്പള്ളിയുടെ അഭിമാനമായി അക്സ സണ്ണി. തുരുത്തിക്കാട് ബി.എ.എം.കോളേജ് വിദ്യാർഥിനിയായ അക്സ ആനിക്കാട് പുല്ലുകുത്തി ചിരട്ടാമണ്ണിൽ സണ്ണി സി ജെ (ലൗലി) യുടെ മകളാണ്. അക്സ നേരത്തെ തന്നെ ജില്ലാ, സര്‍വകലാശാല, സംസഥാന ടീമുകളിൽ തന്റെ സാന്നിധ്യയം അറിയിച്ചിരുന്നു.
തുരുത്തിക്കാട് ബി.എ.എം.കോളേജ് വിദ്യാർഥിനിയായ അക്ഷയ ആര്‍ നായരും ഇന്ത്യൻ ഹാൻഡ്ബാൾ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇരുവർക്കും മല്ലപ്പള്ളി ലൈവിന്റെ അഭിനന്ദനങ്ങൾ.