മല്ലപ്പള്ളി ആനിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 12,13,14 തീയതികളിൽ നടത്തും.
12നു വൈകുന്നേരം അഞ്ചിന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന. മല്ലപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളി വികാരി ഫാ. ആന്റണി നെരയത്ത് കാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് താനമാവുങ്കൽ വചനസന്ദേശം നല്കും.
13നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജൂഡ് എംസിബിഎസ് (എമ്മാവൂസ് കേന്ദ്രം, മല്ലപ്പള്ളി), വചനസന്ദേശം - ഫാ. ഈപ്പച്ചൻ കിഴക്കേത്തലയ്ക്കൽ എംസിബിഎസ് (ഡയറക്ടർ, എമ്മാവൂസ് കേന്ദ്രം, മല്ലപ്പള്ളി). തുടർന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ. റോയ് മുകളേൽപറന്പിൽ എംസിബിഎസ് (എമ്മാവൂസ് കേന്ദ്രം, മല്ലപ്പള്ളി) കാർമികത്വം വഹിക്കും. ഫാ. ജൂഡ് കോയിൽപറന്പിൽ എംസിബിഎസ് വചനസന്ദേശം നല്കും.
14നു രാവിലെ പത്തിന് തിരുനാൾ കുർബാന. കടുവാക്കുളം കാസ ഫ്രത്തെല്ലി പ്രൊക്യുറേറ്റർ ഫാ. ജോബി തെക്കേടത്ത് എംസിബിഎസ് കാർമികത്വം വഹിക്കും. നെടുംകുന്നം സഞ്ജീവനി റീഹാബിലിറ്റേഷൻ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിമേഷ് കോശാക്കൽ വചനസന്ദേശം നല്കും. തുടർന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.