സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ നടത്തുന്ന ചിത്രരചനാ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.
മേയ് 13ന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വച്ചാണ് മത്സരം. ജൂനിയര്‍ (5, 6, 7 ക്ലാസിലെ കുട്ടികള്‍), സീനിയര്‍ (8, 9, 10 ക്ലാസിലെ കുട്ടികള്‍) വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷന്റെ അവസാന തീയതി മേയ് ആറ്.
ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ക്ക് 3000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://forms.gle/rLsNd9xt9nYXBmFy5.
കൂടുതല്‍ വിവരത്തിന് ഫോണ്‍: 9446185196.