സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ‘മാലിന്യമുക്ത നവകേരളം’കാമ്പയിനിൽ ഉൾപ്പെടുത്തി എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് സമ്പൂർണ ശുചിത്വ ഗ്രാമമമായി മാറ്റുന്നതിന് ഗ്രാമപ്പഞ്ചായത്തിൽ കെൽട്രോൺ സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഏർപ്പെടുത്തി.
കസ്റ്റമർ എൻറോൾമെന്റ്, കെട്ടിടങ്ങളിൽ ക്യൂ.ആർ.കോഡ് പതിക്കൽഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.എബ്രഹാം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജേക്കബ് കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. റ്റി.മറിയാമ്മ, സാജൻ മാത്യു, ലീലാമ്മ സാബു, ശ്രീജ റ്റി.നായർ, സി.ഡി.എസ്. ചെയർപേഴ്സൺ ഗീത ഷാജി, മാലിനി ജി.പിള്ള, വി.ഇ.ഒ. പി.ആതിര ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.