എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ആരോഗ്യ ക്ഷേമകേന്ദ്രം എൻ.എച്ച്.എം.ഫണ്ടിൽ നവീകരിച്ചു. നവകേരള കർമ പദ്ധതി (ആർദ്രം) ഉൾപ്പെടുത്തിയാണ് പണി നടത്തിയത്. പ്രമോദ് നാരായൺ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.എബ്രഹാം അധ്യക്ഷനായി. സാജൻ മാത്യു, ടി.മറിയാമ്മ, ലീലാമ്മ സാബു, ശോഭാ മാത്യു, പി.ടി.രജീഷ് കുമാർ, അനിൽകുമാർ, ഉഷാ ജേക്കബ്, ശ്രീജ ടി.നായർ, കൃഷ്ണകുമാർ മുളപ്പോൺ തുടങ്ങിയവർ പ്രസംഗിച്ചു. എഴുമറ്റൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. സൂസൻ ജോർജ് പങ്കെടുത്തു.
എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ആരോഗ്യ ക്ഷേമകേന്ദ്രം നവീകരിച്ചു
0