പത്തനംതിട്ട ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ കണ്ടെത്തിയ ചെറുതും വലുതുമായ മാലിന്യം തള്ളൽകേന്ദ്രങ്ങൾ 80 ശതമാനവും തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തതായി യോഗം വിലയിരുത്തി.
ഇനിയും ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കിൽ http://warroom.lsgkerala.gov.in/garbage എന്ന വെബ് സൈറ്റിൽ പൊതുജനങ്ങൾക്ക് അപ് ലോഡ് ചെയ്യാം.