മല്ലപ്പള്ളി താലൂക്കുതല അദാലത്തിൽ പരിഗണിച്ചത് 154 പരാതികൾ. ഇവയിൽ വ്യാഴാഴ്ച ലഭിച്ച 26 എണ്ണം കൂടി ഉൾപ്പെടും. ഏപ്രിൽ 15 വരെ കിട്ടിയ 182 അപേക്ഷകളിൽ 128 പേരെയാണ് അദാലത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇവയിൽ 98 എണ്ണം പരിഹരിച്ചു. 30 പരാതികളിൽ തുടർനടപടിക്ക് നിർദേശം നൽകി. 63 പരാതികൾ അദാലത്തിൽ നേരിട്ട് സ്വീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്ത് മല്ലപ്പള്ളി താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായി.