പുറമറ്റം പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പൊതുവഴിയിലേക്കും ഇലക്ട്രിക്ക് ലൈനുകളിലേക്കും ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ / ശിഖരങ്ങള്‍ ഉടമകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.
ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഉടമകള്‍ക്കെതിരെ നിയമ നടപടി കള്‍ സ്വീകരിക്കുന്നതാണ്.