റാന്നി കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.15 ഓടു കൂടിയാണ് തീ പടര്‍ന്നത്. രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരി എ.സിയുടെ സ്വിച്ച് ഇട്ടതിന് പിന്നാലെയാണ് തീയും പുകയും ഉയര്‍ന്നത്. ജീവനക്കാര്‍ പെട്ടന്ന് പുറത്തിറങ്ങി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.
തീ പടരാന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണം. തീപിടുത്തത്തില്‍ ബാങ്കില്‍ ഉണ്ടായിരുന്ന നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഫയലുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.