പവ്വത്തിപ്പടി നടരാജസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ആരംഭിച്ചു. ചേപ്പാട് ഹരിശങ്കറാണ് ആചാര്യൻ. രതീഷ് കള്ളിക്കാട്, ഗിരീഷ് കായംകുളം, സുനിൽ കുമാർ ശൂരനാട് എന്നിവർ പാരായണം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 5.30-ന് വിദ്യാഗോപാല സമൂഹ മന്ത്രാർച്ചനയുണ്ട്. വെള്ളിയാഴ്ച സർവൈശ്വര്യപൂജ നടക്കും.
ഞായറാഴ്ച രാവിലെ 10-ന് യജ്ഞ സമാപന ഘോഷയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ടോടെ പൂർത്തിയാകും.