റാന്നി എസ്.സി.ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.പി.എസ്.ടി.-1, യു.പി.എസ്.ടി.(ഹിന്ദി) ഒഴിവുകളാണുള്ളത്. അപേക്ഷകൾ മാനേജർ, എസ്.സി.ഹയർസെക്കൻഡറി സ്‌കൂൾ, ചെല്ലയ്ക്കാട് പി.ഒ., റാന്നി എന്ന വിലാസത്തിൽ മേയ് 22-നുള്ളിൽ ലഭിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.