മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ യുവാവ് മുങ്ങി മരിച്ചു

മല്ലപ്പള്ളിയിൽ മണിമലയാറ്റിലെ വടക്കൻ കടവിൽ യുവാവ് മുങ്ങി മരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലരയോടെ സംഘമായി എത്തിയ യുവാക്കൾ കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു റെക്‌സൺ. മല്ലപ്പള്ളി പരിയാരത്ത് ഫുട്ബോൾ ടൂർണമെന്റിന് എത്തിയതായിരുന്നു റിക്സണും സുഹൃത്തുകളും . ടൂർണമെന്റ് കഴിഞ്ഞ് മടങ്ങവെയാണ് കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരയ്ക്ക് കയറിയതിനു ശേഷം ചെരുപ്പിൽ ചെളി പറ്റിയത് കഴുകാനായി മൂന്നുപേർ വീണ്ടും ആറ്റിലേക്ക് ഇറങ്ങിയത്. രണ്ടുപേരെ മറ്റു സുഹൃത്തുകൾ മുളയിട്ട് കൊടുത്ത് രക്ഷിച്ചെങ്കിലും റിക്സൺ ഒഴുക്കിൽപ്പെടുകയായിരുന്നു.

തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കീഴ് വായ്പ്പൂര് സിഐ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുളള പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ