പത്തുവർഷമോ അതിനുമുകളിലോ ആയ ആധാർ കാർഡിലെ പൗരന്മാരുടെ വ്യക്തി വിവരങ്ങളും വിലാസവും ആധാർ പോർട്ടലിൽ ചേർത്ത് പുതുക്കണമെന്ന് സംസ്ഥാന ആധാർ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ .
ജില്ലയിലെ ആധാർ പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേർന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം. ബി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.