വെണ്ണിക്കുളം-തടിയൂർ റോഡിൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. റാന്നി ഐത്തല ചെറുകുളഞ്ഞി സ്വദേശികളായ സാബു, മിനി എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. മിനിയ്ക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.
അമ്പനിക്കാട് കഴിഞ്ഞപ്പോൾ വലതുവശത്ത് രണ്ട് മീറ്ററിലധികം താഴ്ചയിൽ വെട്ടിത്തറ വീടിന്റെ മുറ്റത്തേക്ക് കാർ മറിയുകയായിരുന്നു.