കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം പിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോമ്മാവ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധയോഗം കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പി റ്റി എബ്രഹാം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കൽ അധ്യക്ഷത വഹിച്ചു.
ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ്, ബാങ്ക് പ്രസിഡന്റ് കെ പി ഫിലിപ്പ് , ദേവദാസ് മണ്ണുരാൻ, പ്രമീള വസന്ത് മാത്യു, അലികുഞ്ഞ് റാവുത്തർ, ഷിബു കൊല്ലറക്കുഴി, നൗഷാദ് മറ്റപ്പള്ളി, ലിബിൻ വടക്കെടത്ത്, നിധിൻ കൊല്ലറക്കുഴി, ബിജു കുളങ്ങര, രവിന്ദ്രൻ നായർ, സജികുമാർ, മാത്യു ചാക്കോ, ലിനോജ് പുളിക്കൻ, ജോൺ ടി സ്കറിയ, സ്കറിയ മാത്യു എന്നിവർ പ്രസംഗിച്ചു.