വിദ്യാലയങ്ങൾക്ക് മുന്നിൽ നമ്പർ മറച്ച ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ സംഘത്തിലെ രണ്ട് പേരെ പിടികൂടി. വെണ്ണിക്കുളം എസ്.ബി. സ്കൂളിന് സമീപം അമിത വേഗത്തിൽ വണ്ടി ഓടിക്കുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്. ബൈക്കിന്റെ മുന്നിലെ നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ചിരുന്നു. പിന്നിലേത് മുകളിലേക്ക് മടക്കി മുറുക്കിവെച്ചിരുന്നു.
വാളക്കുഴി ആനക്കുഴിക്കൽ എസ്.അലന്റെ ബൈക്കാണ് പിടികൂടിയത്.രണ്ട് ബൈക്കുകൾക്ക് 10,500 രൂപ വീതം പിഴയിട്ടു. വരുത്തിയ മാറ്റങ്ങൾ നീക്കം ചെയ്ത് ആർ.ടി. ഓഫീസിൽ ഹാജരാക്കാനും നിർദേശിച്ചു.
ആർ.ടി.ഒ. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എം.വി.ഐ. പി.വി. അനീഷ്, എ.എം.വി.ഐ. മാരായ ആർ. രഞ്ജു, എ. അൻഷാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.