പത്തനംതിട്ട ജില്ലയിൽ ഇ പോസ് മെഷീനിലെ നെറ്റ്വർക്ക് തകരാർ മൂലം റേഷൻ വിതരണം വീണ്ടും സ്തംഭിച്ചു. മാസാവസാനമായതിനാൽ നിരവധിയാളുകളാണ് സാധനങ്ങൾ വാങ്ങാനായി റേഷൻ കടകളിലെത്തിയിരുന്നത്. പല സ്ഥലങ്ങളിലും വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ തർക്കം ഉണ്ടായി. റേഷൻ വിതരണം മുടങ്ങാതിരിക്കാൻ ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലീഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ ആവശ്യപ്പെട്ടു.
ഇ പോസ് മെഷീൻ തകരാറ്; റേഷൻ വിതരണം തടസപ്പെട്ടു
0