എഴുമറ്റൂർ പഞ്ചായത്ത് ഓഫീസിൽ മോഷണശ്രമം

എഴുമറ്റൂർ പഞ്ചായത്ത് ഓഫീസിൽ മോഷണശ്രമം.പഞ്ചായത്തിന്റെ രണ്ടാം നിലയുടെ കോൺഫറൻസ് ഹാളിന്റെ വാതിൽ ചവിട്ടി തുറന്ന് കൊവിവിഡ് സെന്ററിലെയ്ക്ക് വാങ്ങിയ ബെഡ് ഷീറ്റുകൾ മോഷ്ടിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ റൂം വൃത്തിയാക്കാൻ എത്തിയ പാർടൈം ജീവനക്കാരിയാണ് വാതിൽ പാളിപൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്ന് മേലധികാരികളെ വിവരം ധരിപ്പിക്കുകയും കോയിപ്രം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 

സ്ഥലപരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറെ നാളുകളായി പഞ്ചായത്തിന്റെ പരിസരത്തെ സൂചനാ ബോർഡുകൾ സാമൂഹ്യവിരുദ്ധർ രാത്രികാലത്ത് നശിപ്പിച്ച സംഭവം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ