പ്രളയത്തിൽ തകർന്ന കോമളം പാലം പുനർനിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോമളം പാലത്തിനു സമീപം കല്ലൂപ്പാറകരയിൽ നടന്ന സമ്മേളനത്തിൽ അഡ്വ. മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ദിവ്യാ എസ് ഐയ്യർ ഐ എ എസ് തുടങ്ങി വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കൾ സംസാരിച്ചു .
132.6 മീറ്റർ നീളത്തിൽ ഇരുവശങ്ങളിലുമായി 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലത്തിന്റെ അടിത്തറ പൈൽ ഫൗണ്ടേഷനായും സൂപ്പർ സ്ട്രക്ചർ പോസ്റ്റ് ടെൻഷൻഡ് പി.എസ്.സി ഗർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിർമ്മിക്കുന്നത്. ഒന്നര വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുംം.