മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പത്ര-മാസികകളുടെ പ്രദർശനം വെള്ളിയാഴ്ച രാവിലെ 11-ന് നടക്കും. മുണ്ടക്കയം കൂട്ടിക്കൽ വില്ലേജ് ഓഫീസർകൂടിയായ അമ്പഴത്തിനാൽ എ.എസ്.മുഹമ്മദിന്റെയാണ് ഈ പത്രശേഖരം. പ്രിൻസിപ്പൽ ബാബു മാത്യു അധ്യക്ഷത വഹിക്കും. എം.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മാസ്റ്റർ WJ വർഗീസ് , സന്തോഷ് സി. ചെറിയാൻ , റോസ് ലിൻ എം ജോയി , ജിക്കു സി ചെറിയാൻ ലില്ലിക്കുടി D എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പ്രദർശന പരിപാടിയുടെ കോഡിനേറ്റർമാരായ ആശാബിനു, റേച്ചൽ സി മാത്യു എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകും.
മല്ലപ്പള്ളിയിൽ പത്ര-മാസിക പ്രദർശനം ഇന്ന്
0