മല്ലപ്പള്ളി വെസ്റ്റ് സെന്റർ മാർത്തോമ്മ യുവജന സഖ്യംത്തിന്റെ പ്രവർത്തനോദ്ഘാടനം ആനിക്കാട് ആരോഹണം മാർത്തോമ്മ ഇടവകയിൽ വച്ച് മാർത്തോമ്മ യുവജനസഖ്യം അസിസ്റ്റന്റ് സെക്രട്ടറി റവ. പ്രമിൻ ഐപ് വേങ്ങൽ അച്ഛൻ നിർവഹിച്ചു. സെന്റർ പ്രസിഡന്റ് റവ. ഫിലിപ്പ് എം. എ അധ്യക്ഷത വഹിച്ചു. റവ. തോമസ് ഈശോ, റവ. ഫിലിപ്പ് പി ജോർജ്, സെന്റർ സെക്രട്ടറി സിറിൽ റ്റി വർഗീസ്, ജോയൽ ജോർജ്, അഞ്ജല എം ജോസ്സി, സുബിൻ എ ഷിബു എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി വാര ആഘോഷത്തിന്റെ ഭാഗം ആയി വൃക്ഷത്തൈ നടലും എല്ലാ ശാഖകൾക്കും വൃക്ഷത്തൈ വിതരണവും നടത്തി.