അങ്കണവാടി, വയോജനക്ലബ്ബ് എന്നിവക്കായി മുരണിയിൽ ഇരുനിലമന്ദിരം ഒരുങ്ങി. മൂന്നുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തും ഒരുലക്ഷം രൂപ നാട്ടുകാരുടെ സംഭാവനയായും സ്വരൂപിച്ചാണ് ഇതിനായി നാല് സെന്റ് സ്ഥലം വാങ്ങിയതെന്ന് പഞ്ചായത്ത് അംഗം പ്രകാശ് വടക്കേമുറി അറിയിച്ചു. കെട്ടിടം പണിയാൻ ഏഴുലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് ലഭിച്ചു. 20.27 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു.
കെട്ടിടം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിക്കും.