അങ്കണവാടി, വയോജന ക്ലബ്ബ് എന്നിവയ്ക്കായി മുരണിയിൽ നിർമിച്ച ഇരുനില മന്ദിരം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് അംഗം സിന്ധു സുഭാഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രകാശ് വടക്കേമുറി, സാം പട്ടേരിൽ, ഗീത കുര്യാക്കോസ്, ഗീതു ജി.നായർ, യു.അബ്ദുൾബാരി തുടങ്ങിയവർ പ്രസംഗിച്ചു.
1.62 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തും 2.88 ലക്ഷം രൂപ നാട്ടുകാരുടെ സംഭാവനയായും സ്വരൂപിച്ചാണ് കെട്ടിടം നിർമിക്കാൻ നാലുസെന്റ് സ്ഥലം വാങ്ങിയതെന്ന് പഞ്ചായത്തംഗം പ്രകാശ് വടക്കേമുറി അറിയിച്ചു. കെട്ടിടം പണിയാൻ ഏഴുലക്ഷം രൂപ ജില്ലാപഞ്ചായത്ത് ഫണ്ടിൽ ലഭിച്ചു. 20.27 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു.