കോൺഗ്രസ് കല്ലൂപ്പാറ, ആനിക്കാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി തിരുവല്ല റൂട്ടിലുള്ള എഐ ക്യാമറക്ക് മുൻപിൽ നടത്തിയ പ്രതിഷേധധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണച്ചേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി ജി ദിലീപ് കുമാർ, ലിൻസൺ പാറോലിക്കൽ, സജി പൊയ്ക്കുടിയിൽ, വർഗീസ് ക്കുട്ടി വട്ടശ്ശേരിൽ, സൂസൻ തോംസൺ, ഗീതാ ശ്രീകുമാർ, ദേവദാസ് മണ്ണൂരാൻ, സിന്ധു സുഭാഷ്, ബിന്ദു മേരി തോമസ്, ശ്രീജിത്ത് പഴൂർ, ലിബിൻ വടക്കേടത്ത്, ലിനോജ് പുളിക്കൽ, സിബിൻ കുഴിക്കാല, വിഷ്ണു പുതുശ്ശേരി, സനിഷ് അടവിക്കൽ, സുനിൽ കൊച്ചേരി, സണ്ണി കടമണ്ണിൽ, ഷിജി ജോർജ് എന്നിവർ പ്രസംഗിച്ചു.
എ ഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റോഡിൽ നെടുങ്ങാടപ്പള്ളിയിലെ ക്യാമറക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കെ. സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ജി. സാബു, ബിന്ദു മേരി തോമസ്, സിന്ധു സുബാഷ്, ഗീത കുര്യക്കോസ്, ഷൈബി ചെറിയാൻ, റെജി പമ്പഴ, ബാബു താന്നിക്കുളം, എബി ഞാറക്കോടൻ, അനിത ചാക്കോ, അനീഷ് കെ. മാത്യു, മിഥുൻ കെ. ദാസ്, അനു ഊത്തുകുഴിയിൽ, സണ്ണി വെള്ളറയിൽ, റെജി പ്രയാറ്റ്,പി. വി. ജേക്കബ്,ഇട്ടി ചാക്കോ,സന്തോഷ് ഐക്കുന്നു,കൃഷ്ണൻകുട്ടി മുള്ളങ്കുഴി,രവി വായ്പുരം, കുര്യാക്കോസ്, അനിയൻ വലിയമൺമലയിൽ, സന്തോഷ്‌കുമാർ, ജോജോ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.