നാലാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ അറുപത്തേഴുകാരൻ അറസ്റ്റിലായി. തിരുവല്ല വെൺപാല താഴമ്പള്ളത്ത് വീട്ടിൽ വർഗീസാണ് (കുഞ്ഞായൻ) തിരുവല്ല പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒരു വർഷമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ വന്നു പോയിരുന്നത്. സ്കൂളിൽ നിന്നു തിരികെ വരുമ്പോൾ മറ്റ് കുട്ടികളെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ നിർത്തിയിട്ടായിരുന്നു കുട്ടിക്കുനേരെ ഇയാൾ അതിക്രമം നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാൾ കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പ്രതിയെ വീട്ടിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി പ്രതിയെ ഉച്ചയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കി.